ജീവിത ചക്രവാളത്തിന്റെ, കരിനിഴലുതിരുന്ന
പകയുടെ മുന്നിൽ പിറന്നു വീണപ്പോൾ. സത്യത്തിൽ, ആരോടെന്നില്ലാത്ത പക ആയിരുന്നു മനസ്സിൽ.
കാലചക്രംപിന്നെയും കറങ്ങിക്കൊണ്ടേ ഇരുന്നു.
ജീവിതത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ തേടി ഒരുപാട് യാത്രകൾ.
ഒന്നുംഎങ്ങും എത്തിപ്പെട്ടില്ല......
അനന്തതയുടെ വിശാലതയിൽ അലയുമ്പോഴും, എവിടെയോ ഒരു പക എന്നിൽ എരിഞ്ഞു കൊണ്ടേ ഇരുന്നു....
ഇവിടെ എന്നിൽ എരിയുന്ന പകയുടെ തിരിനാളം, ഓരോ മർത്യാത്മാവിന്റെയും ആണ്....
തന്നെ തോല്പ്പിക്കുന്ന ജീവിതത്തോടുള്ള പക.....
മനു

No comments:
Post a Comment