കടലുകൾക്കപ്പുറം ചെന്നു ഞാൻ നില്ക്കവേ ഒരു മരുഭൂമിതൻ നടുവിൽ.....
ഇലയില്ല തണലില്ല നിൽക്കുവാനിടമില്ല ചിറകറ്റു വീഴുന്ന ചൂടിൽ....
സ്വപ്‌നങ്ങൾ കാണുന്ന മനസുകൾ മന്ത്രിച്ചു ഇവിടമോ സ്വപ്നത്തിൻ സ്വസ്തഭാവം...,
എരിയുന്ന വെയിലിന്റെ മണമുളള എണ്ണയിൽ പണി ചെയ്തുരുകുന്നു നമ്മൾ.....
ഒടുവിൽ തളര്ന്നുപോയ് ഒരു മിഴിപൂട്ടവേ ഒരു കരിനിഴലായവൻ വന്നു....
തളരുന്ന നെഞ്ചിലെ രേക്തമൂറ്റൻ ഒരു കടലായവർ വന്നു നിന്നു.....
എരിയുന്ന ജീവന്റെ കരിയുന്ന സ്വപ്നമായ് ഒരുമാത്രെ ഞാൻ നിന്നു പോയി.....
ഈ മണ്ണിലെരിയുന്ന ഓരോരോ ജീവനും മുട്ടയ്ക്ക് തീറ്റകൾ മാത്രം.....
നമ്മൾ വെറും മുട്ടയ്ക്ക് തീറ്റകൾ മാത്രം...... . .
മനു

No comments:
Post a Comment