ഞാൻ

My photo
കായംകുളം , കേരളം , India
ഗൾഫിൽ ഒരു കമ്പിനിയിൽ ജോലി ചെയ്യ്യുന്നു വായിക്കാനും യാത്ര ചെയ്യാനും ഇഷ്ടപെടുന്നു..

Thursday, July 9, 2015

പ്രണയം

ജീവിതത്തിൽ ഒരിക്കലെങ്കിലും
പ്രേമിക്കണം ..
.
.
.
നഷ്ട്ടപ്പെടും എന്ന്
ഉറപ്പാണെങ്കിലും പൂർണ മനസോടെ
..പൂർണ ആത്മാർഥതയോടെ
പ്രേമിക്കണം....
.
.
മനസിലും
ശരീരത്തിലും അവളെ മാത്രം
നിറച്ച് അവള്ക്കു വേണ്ടി ജീവിക്കണം
...
.
.
.
.
.
ഒടുവിൽ നഷ്ട്ടപ്പെടണം
...ജീവിതവഴിയിൽ ഒറ്റകാക്കി അവള്
ഉപേക്ഷിച്ചു പോകണം ...ജീവിതം
മുന്നോട്ടുനോക്ക ുമ്പോൾ വിരഹത്തിന്റെ
തീ കടൽ മാത്രം കാണണം
...മരണത്തെകാൾ സുഖം ഉള്ള
മറ്റൊന്നും ജീവിതത്തിൽ
ബാക്കി ഇല്ലെന്നു തോനുന്ന നിമിഷം
ഉണ്ടാകണം .... ആത്മഹത്യ
ചെയ്യരുത്..
.
.
.
.
ജീവിക്കണം ..
വേദനകടിച്ചുപിടിച്ച് പുതപ്പിനടിയിലും
ബാത്രൂമിലും ആരും കാണാതെ കരഞ്ഞു
കരഞ്ഞു ജീവിതം മുന്നോട്ട്
കൊണ്ട് പോകണം ....ആ
ഓർമ്മകൾക്ക് ഉണ്ടാക്കാൻ കഴിയുന്ന
വേദനകളെ കരഞ്ഞു കരഞ്ഞ്
ഇല്ലാതാക്കണം...
.
.
പിന്നെ പിന്നെ
മാസങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന
എകാന്തതകളിൽ വല്ലപ്പോഴും മിന്നിമായുന്ന
ഓര്മ്മ മാത്രമാകണം അവള് .. .
.
.
" അന്ന്
ജീവിതം എന്തെന്ന്
തിരിച്ചറിഞ്ഞ ചുരുക്കം പേരിൽ
ഒരാളായിരിക്കും നീ" ...ആ തിരിച്ചറിവ്
നിന്നെ കരുതുറ്റവന് ആകും ...
ജീവിതത്തിലെ പ്രതിസന്തികളിൽ
തളരാതെ മുന്നോട്ട് പോകാൻ നിനക്ക്
കഴിയും....
.
.
അതുകൊണ്ട്
ജീവിതത്തിൽ ഒരിക്കലെങ്കിലും
പ്രേമിക്കണം

കാത്തിരിപ്പ്

കനവുകൾ തേടി പറക്കുമെൻന്നുയിരിന്റെ... മനമിന്നു കനലിന്റെ കണ്ണീരിലോ ....
ഉരുകുന്ന ജീവന്റെ തളിരോർമയായിന്നു ഇട നെഞ്ചിൽ ഏങ്ങി തുടിക്കുന്നുവോ.....
കാലമാം തോണിയിൽ അലയുന്ന നാം നാളെ കാലത്തിന്നറ്റെത്ത് കണ്ടീടുമോ....
ഇന്നെന്റെ ഉളളിൽ തുടിക്കുന്ന നീ
അന്ന് , എന്നെ തിരിച്ചറിഞ്ഞീടുമോ.....
. മനു

കുറിപ്പ്

കലകൾ ജെന്മസിതംമാണ്
കവിതകൾ മനസിന്റെ വിങ്ങലുകളും......
നാമറിയാതെ മാറി മറിയുന്ന ജീവിതമാണ്‌ കവിതകൾ
മനസ്സിൽ നിറയുന്ന ഏകാന്തതയാണ് കവിതക്ക്‌ പ്രചോതനം
ഓരോ കവിതകളുംജീവിത സത്യങ്ങളാണ്
നാം കണ്ടതും കാണാത്തതുമായ സത്യങ്ങൾ
കാപട്യം നിറഞ്ഞ ലോകത്ത് പോത്തിയടച്ച കാഴ്ച്ചകൾ ആകാതിരിക്കട്ടെ നമ്മളുടെത്‌
മനു

പക


ജീവിത ചക്രവാളത്തിന്റെ, കരിനിഴലുതിരുന്ന
പകയുടെ മുന്നിൽ പിറന്നു വീണപ്പോൾ. സത്യത്തിൽ, ആരോടെന്നില്ലാത്ത പക ആയിരുന്നു മനസ്സിൽ.
കാലചക്രംപിന്നെയും കറങ്ങിക്കൊണ്ടേ ഇരുന്നു.
ജീവിതത്തിന്റെ പുതിയ മേച്ചിൽപുറങ്ങൾ തേടി ഒരുപാട് യാത്രകൾ.
ഒന്നുംഎങ്ങും എത്തിപ്പെട്ടില്ല......
അനന്തതയുടെ വിശാലതയിൽ അലയുമ്പോഴും, എവിടെയോ ഒരു പക എന്നിൽ എരിഞ്ഞു കൊണ്ടേ ഇരുന്നു....
ഇവിടെ എന്നിൽ എരിയുന്ന പകയുടെ തിരിനാളം, ഓരോ മർത്യാത്മാവിന്റെയും ആണ്....
തന്നെ തോല്പ്പിക്കുന്ന ജീവിതത്തോടുള്ള പക.....
മനു

പ്രവാസി


കടലുകൾക്കപ്പുറം ചെന്നു ഞാൻ നില്ക്കവേ ഒരു മരുഭൂമിതൻ നടുവിൽ.....
ഇലയില്ല തണലില്ല നിൽക്കുവാനിടമില്ല ചിറകറ്റു വീഴുന്ന ചൂടിൽ....
സ്വപ്‌നങ്ങൾ കാണുന്ന മനസുകൾ മന്ത്രിച്ചു ഇവിടമോ സ്വപ്നത്തിൻ സ്വസ്തഭാവം...,
എരിയുന്ന വെയിലിന്റെ മണമുളള എണ്ണയിൽ പണി ചെയ്തുരുകുന്നു നമ്മൾ.....
ഒടുവിൽ തളര്ന്നുപോയ് ഒരു മിഴിപൂട്ടവേ ഒരു കരിനിഴലായവൻ വന്നു....
തളരുന്ന നെഞ്ചിലെ രേക്തമൂറ്റൻ ഒരു കടലായവർ വന്നു നിന്നു.....
എരിയുന്ന ജീവന്റെ കരിയുന്ന സ്വപ്നമായ് ഒരുമാത്രെ ഞാൻ നിന്നു പോയി.....
ഈ മണ്ണിലെരിയുന്ന ഓരോരോ ജീവനും മുട്ടയ്ക്ക് തീറ്റകൾ മാത്രം.....
നമ്മൾ വെറും മുട്ടയ്ക്ക് തീറ്റകൾ മാത്രം...... . .
മനു

കാത്തിരി പ്പ്

അകലുന്ന ഇരുളിന്റെ പ്രണയത്തെ നോക്കിഞാൻ ഒരുനുള്ളു പൂക്കൾ പോഴിക്കവേ....
ഇനി ഇല്ല ഈ വഴികളിൽ അവൾ എങ്കിലും
ഈ ജെന്മംമുഴുവൻ ഞാൻ കാത്തിരിക്കാം......
നിഴലില്ലാതലയുന്ന രാഗമായ്
നീ ,എൻ പാലമരച്ചോട്ടിൽ വന്നീടുമോ ....
നിറമില്ലാ പൂവണ് ഞാനെങ്കിലും
എന്റെ സൗരഭ്യംഎന്നും നിനക്കല്ലിയോ......
മനു

കലാലയം


മനസ്സിന്റെ മാന്ത്രിക ചെപ്പിൽ നിറയുന്ന നിറമുളള ഒര്മകളാണ് കലാലയ ജീവിതം
നീണ്ട വര്ഷങ്ങള്ക്ക് ശേ ഷംതിരിഞ്ഞു നോക്കുമ്പോൾ പറഞ്ഞറീക്കാൻപറ്റാത്ത ഒരു വേതന ......
പിന്നോട്ട് മറിച്ച താളുകളിൽ ക്ലാസിനു പുറത്ത് നിർത്തിയ ദിവസങ്ങളാണോ അദികവും....
എവിടുന്നെക്കെയോ
വന്നുചേർന്നു ഒരു മനസ്സായ കുട്ടുകാർ ....
ക്ലാസ്സിൽ ഇരുന്നതിൽ കുടുതൽ അടുത്തുളള ഒഴിഞ്ഞ വീട്ടിൽ ചിലവഴിച്ച കാലം....
ഒരു പൊതിച്ചോറിൽ വട്ടം കുടുമ്പോൾ അതൊരു വിശ്വാസമായിരുന്നു....
നമ്മൾ ഒന്നാണ് എന്ന വിശ്വാസം......
ക്ലാസ്സിൽ ബഹളം വെച്ചതിനു ഇറക്കിവിട്ടതും ......
ടീച്ചറെ കളിയാക്കി പട്ടുണ്ടാക്കിയതും....
പെണ്‍കുട്ടികളുടെ പുറകെ നടന്നതും...
കൂട്ടത്തിലുളള ഒരുത്തനെ
നോക്കി കണ്ണുരുട്ടിയ സീനിയെഴ്സുമായി ഇടിയിട്ടതും...
എല്ലാം ഇന്നു നിറമുളള ഓർമകളായി......
കാലത്തിന്റെ
കളിയരങ്ങിൽ നിന്നു പടിയിറങ്ങേണ്ടി വന്നപ്പോൾ പലരും പൊട്ടിക്കരഞ്ഞുപോയ്.....
പിന്നെ ജീവിത താളം കണ്ടുപിടിക്കാനുളള ഓട്ടമായി .....
ഒടുവിൽ ,ഓർമകൾക്ക് പോലും താങ്ങാൻ കഴിയാത്ത വേതനകൾപറഞ്ഞുതന്നു
ജീവിതത്തിന്റെ നല്ല താളുകൾ അവിടെ തീർന്നു പോയി എന്ന് ....
മനു