എഴുതണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ അകത്ത് മനസ്സിൽ കിടന്നു രൂപം കൊള്ളുന്ന ആ ആശയങ്ങളെ അതു പോലെ കടലാസിലേക്കു പകർത്താൻ കഴിയുന്നില്ല .എഴുതാൻ ആയി ഇരിക്കുമ്പോൾ അവയൊക്കെ എവിടെയ്ക്കോ ഓടി മറയുന്നു. ഹി ഹി നല്ല ചളിപ്പ് അല്ലെ .......ഹ ഇത് ഒക്കെ തന്നെ ആണ് കുഴപ്പം എന്തെങ്കിലും എഴുതുമ്പോൾ എനിക്ക് ഇങ്ങനെ എത്രയോ തവണ തോന്നിയിട്ടുണ്ട് അപ്പോൾ ഞാൻ സാധാരണ എന്താ ചെയ്യുന്നത് എന്ന്നാൽ ആ എഴുതിയത് മുഴുവൻ കീറി കളഞ്ഞിട്ടു എഴുന്നേറ്റു വല്ലാത്ത ഒരു ആത്മ സംത്രിപ്തിയോടു കൂടി എഴുന്നേറ്റ് പോവുക . വേറെ ഒന്നും കൊണ്ടല്ല ഞാൻ എഴുതിയ മണ്ടത്തരങ്ങൾ വേറെ ആരും കാണാതെ മറവു ചെയ്യാൻ എനിക്ക് കഴിഞ്ഞെലോ എന്ന് കരുതി തന്നെ .എന്നാൽ ഇനി അങ്ങനെ അങ്ങ് പോവാൻ എനിക്ക് തീരെ ഉദ്യേശം ഇല്ല .
എന്നക്കളും വലിയ കൃമികൾ ഒക്കെ ഈ സമൂഹത്തില് ജീവിക്കുന്നെണ്ടെലോ. ഞാൻ ആരെയും അങ്ങോട്ട് വന്നു ശല്യം ചെയ്യാൻ പോവുന്നില്ല , എനിക്ക് ഇഷ്ടമുള്ളതൊക്കെ ഞാൻ ഇവിടെ എഴുതും. ഇഷ്ടമുള്ളവർ വന്നു നോക്കിയാ മതി. ഞാൻ എൻറെ ഒഴിവു സമയം ഇങ്ങനെ ചിലവിടാൻ ആണ് തെരുമാനിചിട്ടുള്ളത് . ബ്ലോഗ്ഗർ അക്കൗണ്ട് എടുത്തിട്ട് വർഷങ്ങൾ കുറെ ആയെങ്കിലും എന്തെങ്കിലും എന്റെതയിട്ടു പോസ്റ്റ് ചെയ്യുന്നത് ആദ്യമായാ . നേരത്തെ വെറുതെ ഒരു പേരിനു വേണ്ടി ഒരു പോസ്റ്റ് ഇട്ടതു ഒഴിച്ചാൽ .
ചില ഇടവേളകൾ ഉണ്ടാകാറുണ്ട് എങ്കിലും ബ്ലോഗ്ഗർ സന്ദർശിക്കാനും പോസ്റ്റുകൾ വായിക്കാനും സമയം കണ്ടെത്താറുണ്ട് എന്തായാലും ഇനി കുറച്ചു കാര്യമായി തന്നെ ഒന്നു നോക്കി കളയാം .
